പൗരത്വ നിയമം: വീടുകയറി ജനങ്ങളെ ബോധവൽക്കരിക്കുമെന്ന് സീ​താ​റാം യെ​ച്ചൂ​രി

By Sooraj Surendran .19 01 2020

imran-azhar

 

 

തിരുവനന്തപുരം; കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങളെ വീടുകൾ തോറും കയറി ബോധവൽക്കരണം നടത്തുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർഹമായ സാമ്പത്തിക സഹായം നൽകാതെ കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ നിയമത്തെ എതിർത്ത സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ യെച്ചൂരി പരോക്ഷമായി വിമർശിച്ചു. ഗവർണർമാരുടെ പ്രസക്തിയെപ്പറ്റി ആലോചിക്കേണ്ട സമയമായെന്നും സംസ്ഥാനങ്ങൾക്ക് ഗവർണർ പദവി ആവശ്യമില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

 

OTHER SECTIONS