രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ജിം കോര്‍ബറ്റിലെ വിനോദങ്ങള്‍ക്ക് കഴിയില്ല; പരിഹാസവുമായി യെച്ചൂരി

By mathew.14 08 2019

imran-azhar

 

ന്യൂഡല്‍ഹി: മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിഷയത്തില്‍ പരിഹാസവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ തമാശകള്‍ക്കും വിനോദങ്ങള്‍ക്കും കഴിയില്ലെന്നായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം.

തിങ്കളാഴ്ച രാത്രിയായിരുന്നു ഡിസ്‌കവറി ചാനലില്‍ പ്രധാനമന്ത്രി പങ്കെടുത്ത മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയുടെ സംപ്രേക്ഷണം. ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ വെച്ചാണ് പരിപാടി ചിത്രീകരിച്ചത്.

ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ തമാശകള്‍ക്കും വിനോദങ്ങള്‍ക്കും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. 2014 മുതലുള്ള സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയാണിതെന്നും സമൂഹത്തെ ഭിന്നിപ്പിക്കാന്‍ സഹായിക്കുന്ന വിഷം നിറഞ്ഞ ചില മൈതാന പ്രസംഗങ്ങളല്ലാതെ ശക്തമായ ഒരു സര്‍ക്കാര്‍ പദ്ധതിയെ കുറിച്ചും കേള്‍ക്കുന്നില്ലെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

 

 

OTHER SECTIONS