കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രതിനിധികള്‍ക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

By Ambily chandrasekharan.24 Feb, 2018

imran-azhar

 

തൃശുര്‍: കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രതിനിധികള്‍ക്ക് മറുപടിയുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. തനിക്കെതിരെ വിമര്‍ശനം നടത്തിയ എ.എന്‍ ഷംസീര്‍, മുഹമ്മദ് റിയാസ് എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ്് യെച്ചൂരി മറുപടി പറഞ്ഞത്.സി.പി.എം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ് എന്നല്ലെന്നും,കേരള സഖാക്കളെല്ലാം പാര്‍ട്ടി പരിപാടി ഒന്നുകൂടി പഠിക്കണമെന്നും, ഗൂഗിളില്‍ തെരഞ്ഞാല്‍ കിട്ടുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്നും യെച്ചൂരി പറഞ്ഞു.
ഒരു സംസ്ഥാനത്തെ മാത്രം സാഹചര്യം നോക്കിയല്ല പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നതെന്നും, രാജ്യത്തെ പൊതുസാഹചര്യമാണ് നിലപാട് നിര്‍ണയിക്കുന്നതും, കോണ്‍ഗ്രസ് മുഖ്യശത്രുവാകുന്നത് കേരളത്തില്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ കോണ്‍ഗ്രസ് വേണമെന്നല്ല പറഞ്ഞത് പകരം തെരഞ്ഞെടുപ്പില്‍ അടവുനയം വേണമെന്നാണ് താന്‍ പറഞ്ഞതെന്നും കാര്യങ്ങളല്ല സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തതെന്നും യെച്ചൂരി പറഞ്ഞു.യെച്ചൂരിക്കെതിരെ സംസ്ഥാന സമ്മേളനത്തില്‍ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നവ ഉദാരണ സാമ്പത്തിക നയത്തിന്റെ പ്രയോക്താക്കളായ കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടിരുന്നു.