സ്വർണ്ണക്കടത്ത് ; കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന ഏത് ഏജൻസിക്കും അന്വേഷണം നടത്താം ; യെച്ചൂരി

By online desk .09 07 2020

imran-azhar

 

ന്യൂഡല്‍ഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടത്തേണ്ടത് കേന്ദ്ര സർക്കാരാണെന്ന് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെ അതിൽ ഉള്പെടുത്താനോ എന്നും ഏജൻസിക്കു തീരുമാനിക്കാം അദ്ദേഹം പറഞ്ഞു.

 

ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു . കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന ഏത് കേന്ദ്ര ഏജൻസിക്കും അന്വേഷണംനടത്താം . മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആദ്യം അന്വേഷണം നടക്കട്ടെയെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

 

അതേസമയം കേസില്‍ ദുരൂഹത സൃഷ്ടിച്ച് യഥാര്‍ഥപ്രതികളെ രക്ഷപ്പെടുത്താന്‍ നടക്കുന്ന ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു. നയതന്ത്രവഴി ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തികൊണ്ടുവന്നവരേയും അതിനുപുറകിലുള്ളവരെയും പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും സി.പി.ഐ.എം പറഞ്ഞു.

OTHER SECTIONS