മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സി പി എം തയ്യാറാണ് ; സീതാറാം യെച്ചൂരി

By online desk .17 10 2020

imran-azhar

 

ഡൽഹി: മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സി പി എം തയ്യാറാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കൂടാതെ ബി ജെ പി യെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങൾക്ക് പാർട്ടി പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിനൊപ്പം ചേർന്നതായുള്ള പ്രഖ്യാപനതിനുപിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ ഇത്തരത്തിലുള്ള പ്രതികരണം. കൂടാതെ ബീഹാർ മാതൃകയിൽ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതൽ സഖ്യങ്ങൾക്ക് രൂപം നൽകുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

 

OTHER SECTIONS