ശിവഗിരി മഠം തിരഞ്ഞെടുപ്പ്: ഋതംബരാനന്ദയുടെ പാനലിന് വിജയം

By Web Desk.16 10 2021

imran-azhar

 

 

തിരുവനന്തപുരം: ശിവഗിരി മഠം ധര്‍മ്മ സംഘം ട്രസ്റ്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ സെക്രട്ടറി സാന്ദ്രാനന്ദ പരാജയപ്പെട്ടു. 11 അംഗ ഭരണസമിതിയെയാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുത്തത്.

 

സ്വാമി ഗുരുപ്രസാദ്, സ്വാമിസച്ചിദാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി ബോധിതീര്‍ത്ഥാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി പരാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സന്ദ്രൂപാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാന്ദ എന്നിവരാണ് വിജയിച്ചത്.

 

ബോധിതീര്‍ത്ഥ, ശാരദാനന്ദ, വിശുദ്ധാനന്ദ എന്നിവര്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളായത്. ഇവര്‍ക്കൊപ്പം ധര്‍മ്മചൈതന്യയ്ക്കും 21 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. മറ്റ് എട്ടുപേരും തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു.

 

തുടര്‍ന്ന് നാലുപേരുടെയും വോട്ടുകള്‍ വീണ്ടും എണ്ണിയെങ്കിലും നറുക്കെടുപ്പ് വേണ്ടിവന്നു. ഒടുവില്‍ ധര്‍മ്മചൈതന്യ നറുക്കെടുപ്പില്‍ പിന്തള്ളപ്പെട്ടു.

 

സ്വാമി വിശുദ്ധാനന്ദ നിലവിലെ ഭരണസമിതി പ്രസിഡന്റായിരുന്നു. വിജയിച്ചവര്‍ യോഗം ചേര്‍ന്ന് ട്രസ്റ്റ് സെക്രട്ടറിയെയും പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുക്കും.

 

OTHER SECTIONS