സംസ്ഥാനത്ത് ഇന്ന് മാത്രം ആറു കോവിഡ് മരണം

By online desk .08 08 2020

imran-azhar

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആറു കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു . വൈറസ് ബാധയെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന മാറനല്ലൂര്‍ സ്വദേശി ജമാ ആണ് മരിച്ചത്. അന്തിമ ഫലം വരാത്തതിനാല്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ പാലക്കാട് ജില്ലയിലും ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു .

 

ചികിത്സയിലായിരുന്ന വൃദ്ധയാണ് മരിച്ചത് . വിളയൂര്‍ സ്വദേശി പാത്തുമ്മ 76) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. അതോടെ സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് മരണം ആറായി. മലപ്പുറം,എറണാകുളം, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളും കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍ ഇവരുടെ മരണവും കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

OTHER SECTIONS