മുംബൈയിൽ ആറു മലയാളി നഴ്സുമാർക്ക് കൂടി കൊറോണ; വൈറസ് ബാധയേറ്റ നഴ്സുമാരുടെ എണ്ണം 57 ആയി

By online desk .10 04 2020

imran-azhar

 

മുംബൈ: മുംബൈയിലെ മലയാളി നഴ്സ്മാർക്ക് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിചു. രണ്ട് ആശുപത്രികളിലായി ആറു നഴ്സുമാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി  ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.അതോടെ മുംബൈയിൽ കൊറോണ വൈറസ് ബാധയേറ്റ മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി. 


അതേസമയംമുംബൈയിൽ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 65 ആയി കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കൂടുതൽ ആശങ്കൾക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ കൊറോണ ബാധിതരാവുന്ന നഴ്സുമാർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്ന പരാതിയും ഉയർന്നുവന്നിട്ടുണ്ട്

 

OTHER SECTIONS