വാരണാസിയിൽ കൊവിഡ് സെന്ററായി ഉപയോഗിച്ചിരുന്ന കോളേജിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി

By sisira.10 02 2021

imran-azhar

 


ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ വാരണാസിയിൽ കൊവിഡ് സെന്ററായി ഉപയോഗിച്ചിരുന്ന കോളജിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി.

 

കോളേജിലെ ഒരു ക്ലാസ്മുറിയിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹം ആരുടേതാണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല.

 


കൊവിഡ് കാലത്ത് തെരുവിൽ അന്തിയുറങ്ങിയിരുന്നവർക്കും മറ്റുമുള്ള അഭയകേന്ദ്രമായിരുന്നു ഈ കോളേജ്.

 

മൃതദേഹം വിദ്യാർത്ഥികളാണ് കണ്ടെത്തിയത്. കോളേജിനു പിന്നിൽ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്ത് ഒരു കളിസ്ഥലം നിർമ്മിക്കാൻ അധികൃതർ പദ്ധതിയിട്ടിരുന്നു.

 

ഇതിൻ്റെ ഭാഗമായി കോളേജ് ക്യമ്പസും മറ്റും വൃത്തിയാക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ മൃതദേഹം കണ്ടത്.

 

“കോളേജിൻ്റെ പിൻഭാഗത്തുള്ള ക്ലാസ്മുറി വൃത്തിയാക്കാൻ ചില വിദ്യാർത്ഥികൾ ചെന്നു. അപ്പോഴാണ് മൃതദേഹം ക്ലാസ്മുറിയിൽ കിടക്കുന്നത് കണ്ടത്.

 

അവർ വന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങളാണ് പൊലീസിനെ അറിയിച്ചത്. കൊവിഡ് സമയത്ത് ജില്ലാ ഭരണകൂടം കോളേജ് ഒരു അഭയകേന്ദ്രം ആക്കിയിരുന്നു.

 

തെരുവിൽ ജീവിക്കുന്നവരും മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ഇവിടെ ഉണ്ടായിരുന്നു. ഇടക്കിടെ അവർ കല്ലും മറ്റും ഉപയോഗിച്ച് തല്ലുകൂടാറുണ്ടായിരുന്നു.

 

അവരിൽ ആരുടേതെങ്കിലും ആവും ഇത്.”- കോളേജ് പ്രിൻസിപ്പൽ ഡോ. എകെ സിംഗ് പറഞ്ഞു.

OTHER SECTIONS