അറവുശാല അടച്ചു പൂട്ടി ; കശാപ്പ് തെരുവില്‍

By online desk.11 01 2019

imran-azhar

 

പാറശാല: ആധുനിക രീതിയില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുതിനായി പാറശാല പഞ്ചായത്ത് 25 ലക്ഷം രൂപ ചിലവാക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച അറവുശാല അടച്ച് പൂട്ടിയിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു . അറവുശാല അടച്ചുപൂട്ടിയതോടെ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് അശാസ്ത്രീയമായ രീതിയില്‍ തെരുവിലാണ്. പാറശാലയ്ക്ക് സമീപം ഇടിച്ചക്കപ്ലാമൂട്ടിലാണ് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച അറവുശാല ആര്‍ക്കും ഉപയോഗമില്ലാതെ നശിക്കുന്നത്. വേണ്ടത്ര പഠനം നടത്താതെയും വിദഗ്‌ദ്ധോപദേശം നേടാതെയും സ്ലാട്ടര്‍ ഹൗസ് നിര്‍മ്മിച്ചതാണ് പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറവുശാലയ്ക്ക് താഴു വീഴാന്‍ കാരണം.


പ്രദേശത്തെ ഹോട്ടലുകള്‍, ഇറച്ചി കടകള്‍ എന്നിവയ്ക്ക് ആവശ്യമായ മാംസത്തിനായി അറവുമാടുകളെ ഇവിടെയെത്തിച്ച് കശാപ്പ് ചെയ്ത് വിതരണം ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമി'ട്ടിരുത്. കശാപ്പിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ുണ്ടായ രൂക്ഷഗന്ധം പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതിനെ തുടർന്ന് അറവുശാല അടച്ചുപൂട്ടി . എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങളും യന്ത്രസാമഗ്രികളും നിലവിലുള്ള ഇവിടെ മാലിന്യ സംസ്‌കരണത്തിനുള്ള ആധുനിക പ്ലാന്റ് സ്ഥാപിച്ചാല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിക്കും.


.
\

OTHER SECTIONS