സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്

By praveenprasannan.24 05 2020

imran-azhar

റിയാദ്: സൗദി അറേബിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതിനേക്കാള്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഞായറാഴ്ച നേരിയ കുറവ്. രാജ്യത്ത് പുതുതായി 2399 കോവിഡ് കേസുകള്‍ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. പതിനൊന്ന് മരണങ്ങളും രേഖപ്പെടുത്തി.സൗദിയില്‍ അകെ രോഗബാധിതരുടെ എണ്ണം 72560 ആയിട്ടുണ്ട്. മരണമടഞ്ഞവരുടെ സംഖ്യ 390 കടന്നു. രോഗ മുക്തി നേടുന്ന നിരക്ക് 60 ശതമാനത്തിനു മുകളില്‍ ആണ്. 72560 പേര്‍ രോഗബാധിതരായപ്പോള്‍ 43520 പേര്‍ രോഗ മുക്തി നേടി.


 

ഈദ് അവധി ദിവസങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നതിന് ബുധനാഴ്ച വരെ രാജ്യം 24 മണിക്കൂറും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊലീസിന്റെ ശക്തമായ നിരീക്ഷണം ഈ വേളയില്‍ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

OTHER SECTIONS