ഓൺലൈൻ ആയി മിഠായി തെരുവും ; എസ് എം സ്ട്രീറ്റ് എന്ന ആപ്പിലൂടെ എല്ലാം ഇനി നമ്മുടെ വീട്ടുപടിക്കൽ

By online desk .28 09 2020

imran-azhar

 

കോഴിക്കോട്: കോഴിക്കോട്ടുകാരുടെയും മറ്റുജില്ലകളിൽ നിന്നെല്ലാം കോഴിക്കോട് എത്തുന്നവരുടേയുമെല്ലാം ഏറെ പ്രിയപ്പെട്ട ഒരിടമാണ് മിഠായി തെരുവ് അല്ലെങ്കിൽ എസ് എം സ്ട്രീറ്റ് . ഇനി തെരുവിലെ മധുരവും വസ്ത്രങ്ങളും എല്ലാം ഒരു ക്ലിക്കിനപ്പുറത്ത് കോഴിക്കോട്ടുകാരുടെ വീട്ടുപടിക്കലെത്തും. കോവിഡ് വ്യാപനം മൂലം കച്ചവടം കുറഞ്ഞതോടെ ഓൺലൈൻ വ്യാപാര രംഗത്ത് ചുവടുറപ്പിക്കാനൊരുകുകയാണ് കോഴിക്കോട്ടെ പ്രധാന പൈതൃക തെരുവ്. എസ് എം സ്ട്രീറ്റ് എന്ന ആപ്പിലൂടെയാണ് വിപണനം നടക്കുക.

 


നിപവരുത്തി വെച്ച ആഗതത്തിൽ നിന്നും പെട്ടന്നുതന്നെ പിടിച്ചുകയറിയ കച്ചവടക്കാർക്ക് കോവിഡ് കാലത്തേ തരണം ചെയ്യൽ അത്ര എളുപ്പമായില്ല. ദിവസം മുപ്പത്തിനായിരത്തിൽ കൂടുതൽ വരുമാനമുണ്ടായിരുന്ന കച്ചവടക്കാർക്ക് ഇപ്പോൾ അയ്യായിരം രൂപ പോലും കിട്ടാത്ത അവസ്ഥയായി. ചിലർക്കാവട്ടെ കച്ചവടം പോലും ഇല്ലാത്ത അവസ്ഥയായി. ഇതോടെയാണ് വ്യാപാരികൾ ഓൺലൈൻ വിപണരംഗത്തേക്ക് ഭാഗ്യപരീക്ഷണത്തിനായി എത്തുന്നത്. . എസ്എം സ്ട്രീറ്റ് എന്ന ആപ്പാണ് ഇതിനായി തയ്യാറാക്കുന്നത്. ഫിക്സോ എന്ന ഇ കൊമേഴ്സ് സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി.

 


എന്നാലും നമുക്ക് ഒരു സംശയം ബാക്കിയുണ്ടാകും നേരിട്ടുപോയി സാധനങ്ങൾ വാങ്ങുമ്പോൾ നമ്മൾ വിലപേശിയൊക്കെ വാങ്ങുമെല്ലോ അത് ഓൺലൈനിൽ സാധ്യമാണോ ? അതെ അതും ഈ ആപ്പിലൂടെ സാധിക്കും. ഓർഡർ ചെയ്ത സാധനങ്ങൾക്കായി ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നും കച്ചവടക്കാർ പറയുന്നു. നഗരപരിധിയിൽ ആണെങ്കിൽ രണ്ട് മണിക്കൂറിനകം സാധനങ്ങൾ കൈകളിലെത്തും. ഒക്ടോബർ പതിനഞ്ചിനുള്ളിൽ ഓൺലൈൻ വിപണനം തുടങ്ങാനാകുമെന്നാണ് വ്യാപരികളുടെ കണക്ക് കൂട്ടൽ.

OTHER SECTIONS