രാഹുല്‍ ഗാന്ധി മോദിയില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ സന്തോഷമെന്ന് സ്മൃതി ഇറാനി

By anju.24 05 2019

imran-azhar


ലക്‌നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ രാഹുല്‍ ഗാന്ധി വിശ്വാസമര്‍പ്പിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു.

 

അമേത്തിയിലെ ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസമാണ് വിജയത്തിന് പിന്നിലെന്ന് പറഞ്ഞ് സ്മൃതി ഇറാനി കഴിഞ്ഞ അഞ്ചുകൊല്ലമായി താന്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ഇനിയും അത് തുടരുമെന്നും വ്യക്തമാക്കി.

 

അമേഠിയില്‍ പരാജയം സമ്മതിച്ചതോടെ പ്രധാനമന്ത്രിക്കും അമേത്തിയില്‍ തന്നെ തോല്‍പിച്ച സ്മൃതി ഇറാനിക്കും അഭിനന്ദനമറിയിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

 

OTHER SECTIONS