അയോദ്ധ്യ വിധി; സമൂഹ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

By Chithra.09 11 2019

imran-azhar

 

തിരുവനന്തപുരം : അയോദ്ധ്യയിലെ വിധി പുറത്ത് വരാനിരിക്കെ മതസ്പർദ്ധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന രീതിയിലുള്ള സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്ക് കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്.

 

ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി ഇത്തരക്കാരെ ഉടനടിത്തന്നെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദേശം എല്ലാ പോലീസ് വിഭാഗത്തിനും നൽകിയതായി അധികൃതർ അറിയിച്ചു. സംഘർഷാവസ്ഥ വളർത്താൻ സഹായിക്കുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഫോർവെർഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യാനാണ് തീരുമാനം.

 

എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലാകും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മത സ്പർദ്ധ വളർത്താൻ സഹായിക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്താൻ സാധിക്കും.

OTHER SECTIONS