ഫേസ്ബുക്കിനും, വാട്സാപ്പിനും ശ്രീലങ്കയിൽ താത്കാലിക വിലക്ക്

By Sooraj Surendran .13 05 2019

imran-azhar

 

 

കൊളംബോ: വർഗീയാക്രമണത്തെ തുടർന്ന് ശ്രീലങ്കയിൽ ഫേസ്ബുക്കിനും വാട്സാപ്പിനും താത്കാലിക വിലക്ക്. കൊളംബോയിൽ നടന്ന സ്ഫോടന പരമ്പരകളുടെ തുടർച്ചയായി ശ്രീലങ്കയിൽ മുസ്ലിം പള്ളികളും മുസ്ലിം ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് അക്രമങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് സർക്കാർ സോഷ്യൽ മീഡിയക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

 

ആക്രമണത്തിന് പിന്നിലെ അക്രമികൾ ഫേസ്ബുക്കിലൂടെയാണ് ആക്രമണത്തിനുള്ള ഗൂഢാലോചനകൾ നടത്തുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതേ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്. കൊളംബോ ചാവേറാക്രമണത്തിന് പിന്നാലെ രുണേഗല ജില്ലയിൽ നിരവധി മോസ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ.

 

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആക്രമണ സൂചന നൽകി പോസ്റ്റിട്ട അബ്ദുൾ ഹമീദ് മുഹമ്മദ് ഹസ്മർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 'ഒരു ദിവസം നിങ്ങൾ കരയേണ്ടി വരുമെന്നായിരുന്നു മുഹമ്മദ് ഹസ്മറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

OTHER SECTIONS