ലിംഗപദവി; അപേക്ഷാ ഫോമുകളില്‍ മറ്റുള്ളവര്‍ എന്നു ചേര്‍ക്കാന്‍ അനുമതി

By കലാകൗമുദി ലേഖകൻ.12 Sep, 2018

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള അപേക്ഷാ ഫോമുകളില്‍ ലിംഗപദവിയില്‍ സ്ത്രീ, പുരുഷന്‍ എന്നതിനു പുറമേ മറ്റുള്ളവര്‍ എന്നു ചേര്‍ക്കുന്നതിന് അനുമതി നല്‍കി സാമൂഹ്യ നീതി വകുപ്പ് ഉത്തരവായി. ഇനിയുള്ള എല്ലാ അപേക്ഷാ ഫോമുകളിലും മറ്റുള്ളവർ എന്നും ഉണ്ടാവും. ട്രാൻസ്‌ജെൻഡേഴ്സിനെ സമൂഹത്തിലെ മുൻ നിരയിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിയാണ് സാമൂഹ്യ നീതി വകുപ്പ് ഉത്തരവ് ഇറക്കിയത്.

 

 

OTHER SECTIONS