മലയാള സാഹിത്യം ഇനി ഡിജിറ്റലാകും

By online desk.26 04 2019

imran-azhar

 

 

തിരുവനന്തപുരം: മലയാള സാഹിത്യരംഗത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന നവപ്രതിഭകൾക്കായി ഒരു പുതിയ ആശയവുമായി പ്രശസ്ത ഹോളിവുഡ് സംവിധായകനും കവിയുമായസോഹൻ റോയ് രംഗത്ത്. സാഹിത്യ രംഗത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന പുതു തലമുറക്ക് നവമാധ്യമങ്ങളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് പുതിയ രചനകള്‍ എത്തിക്കാനുള്ള ഡിജിറ്റല്‍വഴികളാണ് സോഹൻ റോയ് പരിചയപ്പെടുത്തുന്നത്. വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ആദരവ് അര്‍പ്പിച്ചുകൊണ്ടുള്ള സോഹന്‍ റോയിയുടെ 'അഭിനന്ദന്‍' കവിത സമാഹാരത്തിന് ''പൊയട്രോൾ'' എന്ന മൊബൈല്‍ ആപ്പിലൂടെ അദ്ദേഹം ഈ ആശയം നടപ്പിലാക്കുന്നത്. ഈ സാങ്കേതികവിദ്യ ഒട്ടനവധി നവപ്രതിഭകളുടെ കടന്നുവരവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആശയം വിജയകരമായാൽ പുതുതായി കടന്നുവരുന്ന പ്രതിഭകൾ മലയാള സാഹിത്യലോകത്തെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരുമെന്നും സോഹൻ റോയ് പറഞ്ഞു.

OTHER SECTIONS