സോഹന്‍ റോയിയുടെ അണുകവിതാ സമാഹാരം 'അണുമഹാകാവ്യം' ഷാര്‍ജ അന്തര്‍ദേശീയ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്തു

By online desk .09 11 2019

imran-azhar

 

ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ സോഹന്‍ റോയി മലയാള ഭാഷയിലെ മഹാകാവ്യങ്ങളുടെ മാതൃകയില്‍ എഴുതിയ 501 അണുകവിതകളടങ്ങിയ 'അണുമഹാകാവ്യം' എന്ന കാവ്യസമാഹരം ഷാര്‍ജ അന്തര്‍ദേശീയ ബുക്ക് ഫെയറില്‍ വച്ച് പ്രകാശനം ചെയ്തു. നവംബര്‍ 4ന് വൈകിട്ട് 5.30ന് ഷാര്‍ജയിലെ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ സോഹന്‍ റോയിയുടെ ഭാര്യയും ചലച്ചിത്ര നിര്‍മ്മാതാവും ഇന്റീരിയര്‍ ഡിസൈനറുമായ അഭിനി സോഹനില# നിന്നും ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ പുസ്തകം സ്വീകരിച്ചു. ചടങ്ങില്‍ എവുത്തുകാരനായ ഒ.എസ്.എ റഷീദ് സ്വാഗത പ്രസംഗം നിര്‍വഹിച്ചു. പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ ബഷീര്‍ തീക്കൊടി സദസ്സിന് പുസ്തകം പരിചയപ്പെടുത്തി. തുടര്‍ന്ന് പുസ്തകത്തെപ്പറ്റി സോഹന്‍ റോയി സദസ്സിനോട് സംസാരിച്ചു.

ആധുനിക തലമുറയുടെ സാമൂഹ്യ ജീവിത പശ്ചാത്തലം മുഴുവന്‍ പ്രണയം, സാമൂഹ്യ വിമര്‍ശനം, ദാര്‍ശനികം, ആക്ഷേപഹാസ്യം, രാഷ്ട്രീയം, വൈയ്യക്തികം, പാരിസ്ഥിതികം, വൈവിദ്ധ്യാത്മകം എന്നിങ്ങനെ മഹാകാവ്യ രചനാരീതിയുടെ ചിട്ടകനുസരിച്ച് എട്ട് സര്‍ഗ്ഗങ്ങളായി ഈ സമാഹരത്തില്‍ വിഭജിച്ചിരുക്കുന്നു. ഈ കവിതകളെല്ലാം നാടോടിപ്പാട്ടും വഞ്ചിപ്പാട്ടും മുതല്‍ കര്‍ണാടക സംഗീതം വരെ നീളുന്ന പുതു തലമുറ 'വൃത്തങ്ങളിലെ' വിവിധ ശീലുകളില്‍ ചിട്ടപ്പെടുത്തി 'പൊയട്രോള്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇതുപോലെ വായിക്കുവാനും കേട്ട് ആസ്വദിക്കാനും ഒരേപോലെ സാധിക്കുന്ന ഈ സമാഹരം ആധുനിക തലമുറയ്ക്കിണങ്ങുന്ന രീതിയില്‍ രൂപകല്‍പ്പന ചൈയ്ത ആദ്യത്തെ മഹാകാവ്യമാണ്.

ആധുനിക സമൂഹത്തിലുണ്ടാകുന്ന പല അസമത്വങ്ങള്‍ക്കുമെതിരെ നവമാധ്യമങ്ങളില്‍ കവിതകളിലൂടെ ആദ്യം തന്നെ പ്രതികരിക്കുന്ന വ്യക്തി കൂടിയാണ് ശ്രീ സോഹന്‍ റോയ്. അത്തരം കവിതകളില്‍ ഭൂരിഭാഗവും പിന്നീട് സമൂഹവും നവമാധ്യമങ്ങളും ഏറ്റെടുക്കാറുണ്ട്. ഇത്തരത്തില്‍ ശ്രദ്ധേയമായ 125 കവിതകളുടെ സമാഹാരം ഡിസി ബുക്‌സ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് ആദര സൂചകമായി 'അഭിനന്ദന്‍' എന്ന പേരില്‍ ഒരു കവിതാസമാഹാരവും ഡിജിറ്റല്‍ രൂപത്തില്‍ ഈ വര്‍ഷം ആദ്യം പുറത്തിറക്കിയിരുന്നു.

OTHER SECTIONS