സോളാര്‍: ബലാല്‍സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുന്നെന്ന് അഡ്വ. ബി എ ആളൂര്‍

By praveen prasannan.12 Oct, 2017

imran-azhar

 

കൊച്ചി: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി സരിത എസ് നായരുടെ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍. കേസിലെ ബലാല്‍സംഗ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു.

സരിത ജയിലിലായിരുന്ന സമയത്ത് പീഡിപ്പിച്ചവരെ പരാമര്‍ശിക്കുന്ന കത്ത് നല്‍കിയിരുന്നു. പുതിയ സര്‍ക്കാര്‍ അതില്‍ അന്വേഷണം നടത്താനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സരിത തിരുവനന്തപുരത്തെത്തി മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് അത് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇത് സ്ഥിരീകരിച്ചിരിക്കുന്നു.

ബലാല്‍സംഗക്കേസായതിനാല്‍ കേസിലെ ഏറ്റവും വലിയ സാക്ഷി പരാതിക്കാരിയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെങ്കിലും സാഹചര്യത്തെളിവുകളുണ്ട്. കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ കാര്യങ്ങള്‍ തിങ്കളാഴ്ച സരിത നായരുമായി ചര്‍ച്ച നടത്തും.

കേസില്‍ പ്രതിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ ശാരീരിക ബന്ധത്തിലൂടെയല്ലാത്ത രീതികളിലൂടെയുള്ള ബലാല്‍സംഗമാണ് ആരോപിച്ചിട്ടുള്ളത്. അശ്ളീല ആംഗ്യങ്ങളും രഹസ്യഭാഗത്ത് സ്പര്‍ശിക്കുന്നതും ഒക്കെ നിയമപരമായി ബലാല്‍സംഗത്തിന്‍റെ പരിധിയില്‍ വരും. ഇത്തരം കേസുകളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന് സാധ്യതയില്ലെന്നും ആളൂര്‍ പറഞ്ഞു.

 

 

loading...