സോളാറില്‍ അന്വേഷണം ആവശ്യപ്പെടില്ലെന്ന് പ്രതിപക്ഷ നേതാവ്

By online desk .29 11 2020

imran-azhar

 

 

സോളാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ സോളാര്‍ കേസില്‍ രാഷ്ട്രീയ ഗൂഢാലോചന പുറത്ത് വന്നെന്നും ശരണ്യ മനോജിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നുമാണ്  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുൻപ് പറഞ്ഞത്.

 

കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സി.മനോജ് കുമാര്‍ ഇന്നലെ ഉന്നയിച്ചത്. കേരളാ കോണ്‍ഗ്രസ് ബി മുന്‍ ജനറല്‍ സെക്രട്ടറിയും ഗണേഷിന്റെ സന്തത സഹചാരിയുമായിരുന്നു മനോജ് കുമാര്‍. സോളാര്‍ കേസ് വഴിതിരിച്ചുവിട്ടതിന് പിന്നില്‍ ഗണേഷ് കുമാറാണെന്നാണ് ആരോപണം. ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക ആരോപണം പരാതിക്കാരിയുടെ കത്തില്‍ ഉണ്ടായിരുന്നില്ല. ആരോപണം ഗണേഷ്‌കുമാറും പിഎയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തതാണെന്നും സി.മനോജ് കുമാര്‍ പറഞ്ഞു.

OTHER SECTIONS