സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ എടുത്തുചാടിയ സര്‍ക്കാര്‍ നാണം കെട്ടിരിക്കുകയാണ് : ഉമ്മന്‍ചാണ്ടി

By BINDU PP .17 May, 2018

imran-azhar

 


തിരുവനന്തപുരം: സോളാർ കേസിൽ തന്നെ അഞ്ചു വർഷമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ എടുത്തുചാടിയ സര്‍ക്കാര്‍ നാണം കെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സരിതയുടെ കത്ത് അസാധുവായ സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ ഇല്ലാതായെന്നും, തുടര്‍ നടപടികളില്‍ പരാതിയില്ലെന്നും എന്തുവന്നാലും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് രാജ്യത്തിനാകെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS