ശാസ്ത്രലോകത്തിനൊരു ക്രിസ്മസ് സമ്മാനം; ഏവരും കാത്തിരിക്കുന്ന വലയസൂര്യഗ്രഹണം ഡിസംബർ 26ന്

By Chithra.14 12 2019

imran-azhar

 

ആകാശത്ത് നടക്കാൻ പോകുന്ന വലിയൊരു ഉത്സവത്തിന് തയ്യാറെടുക്കുകയാണ് ശാസ്ത്രലോകം. ക്രിസ്മസ് ദിവസത്തിന് പിറ്റേന്ന് ഡിസംബർ 26ന് നടക്കുന്നത് വലയസൂര്യഗ്രഹണമാണ്. സൂര്യനെ ചന്ദ്രൻ മറയ്ക്കുമ്പോൾ കാണാൻ സാധിക്കുന്നത് വലിയൊരു വളയുടെ രൂപത്തിലുള്ള സൂര്യബിംബത്തെ.

 

ഈ ശാസ്ത്രകൗതുകത്തിന്റെ പാത സൗദി അറേബ്യ, ഖത്തർ യുഎഇ, ഇന്ത്യ, ശ്രീ ലങ്ക, മലേഷ്യ, സിംഗപ്പൂർ, എന്നീ രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഡിസംബർ മാസമയത് കൊണ്ട് ആകാശത്ത് മേഘങ്ങൾ കുറവായിരിക്കുമെന്നതിനാൽ വലയസൂര്യഗ്രഹണം മനോഹരമായി തന്നെ കാണാൻ സാധിക്കും.

 

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ വലയസൂര്യഗ്രഹണത്തെ അതിന്റെ പൂർണതയിൽ കാണാൻ സാധിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകിൽ ഇത് കാണാൻ കഴിയും. മറ്റ് ജില്ലക്കാർക്ക് ചെറിയ ചന്ദ്രക്കലയുടെ രൂപത്തിലാകും ഗ്രഹണസമയത്ത് സൂര്യനെ കാണാൻ കഴിയുന്നത്. ഇനിയൊരു വലയസൂര്യഗ്രഹണം നടക്കുന്നത് 2031 മെയ് 21നാണ്. കേരളത്തിൽ കാണാൻ സാധിക്കുന്ന പൂർണ സൂര്യഗ്രഹണം 2168 ജൂലൈ 5നാണ്.

OTHER SECTIONS