നി​ങ്ങ​ൾ വെ​റും ന്യൂ​ന​പക്ഷം, ഞ​ങ്ങ​ൾ 80 ശ​ത​മാ​ന​മു​ണ്ട്; മു​സ്ലിം​ക​ള്‍​ക്കെ​തി​രേ ഭീ​ഷ​ണി​ മുഴക്കി ബി​ജെ​പി എം​എ​ൽ​എ

By Sooraj Surendran.04 01 2020

imran-azhar

 

 

ബംഗളുരു: കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരായി ഭീഷണി മുഴക്കി ബിജെപി എംഎൽഎ സോമശേഖർ റെഡ്ഡി രംഗത്ത്. മുസ്ലിങ്ങൾക്കെതിരെയാണ് സോമശേഖർ റെഡ്ഡി ഭീഷണി മുഴക്കിയത്. 'നിങ്ങൾ വെറും ന്യൂനപക്ഷമാണ് വെറും 15 ശതമാനം, ഞങ്ങൾ 80 ശതമാനമുണ്ട്, ഞങ്ങൾ സംഘടിച്ച് തെരുവിലിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് ശ്രദ്ധ വേണമെന്നും സോമശേഖർ റെഡ്ഡി പറഞ്ഞു'. പൊതുയോഗത്തിൽ പ്രസംഗിക്കവെയായിരിന്നു എംഎൽഎയുടെ പ്രതികരണം. വിവരവും, ബുദ്ധിയുമില്ലാത്തവരാണ് പൗരത്വ നിയമത്തെ എതിർക്കുന്നതെന്നും എംഎൽഎ കുറ്റപ്പെടുത്തി. അതേസമയം പൗരത്വ നിയമത്തെ പിന്തുണച്ച ബിജെപി എംപി തേജസ്വി സൂര്യ ഉൾപ്പെടെയുള്ളവരെയും അദ്ദേഹം പിന്തുണച്ചു.

 

OTHER SECTIONS