മകന്റെ ക്രൂരത: ഭക്ഷണം കിട്ടാതെ അവശരായ വൃദ്ധ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

By Veena Viswan.20 01 2021

imran-azhar

 

മുണ്ടക്കയം: കോട്ടയത്ത് ഭക്ഷണം കിട്ടാതെ അവശരായ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന്‍(80) ആണ് മരിച്ചത്. മകന്‍ റെജിക്കൊപ്പമാണ് പൊടിയനും ഭാര്യ അമ്മിണിയും കഴിഞ്ഞിരുന്നത്.

 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊടിയന് പോഷകാഹാര കുറവുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

 


വൃദ്ധ ദമ്പതികള്‍ മിക്കപ്പോഴും പട്ടിണിയില്‍ ആയിരുന്നെന്നും ആരും വീടിനകത്തു കടക്കാതിരിക്കാന്‍ റെജി മുറിക്ക് മുന്നില്‍ നായയെ കെട്ടിയിട്ടിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി ഇറങ്ങുമ്പോള്‍ ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടായെന്നാണ് മകനോട് അമ്മിണി പറഞ്ഞത്.

 


ചൊവ്വാഴ്ച വീട്ടിലെത്തിയ ആശാവര്‍ക്കര്‍മാരാണ് പൊടിയനെയും അമ്മിണിയെയും അവശനിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന റെജി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റാന്‍ സഹകരിച്ചില്ല. തുടര്‍ന്ന് പൊലീസ് എത്തി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മിണിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

OTHER SECTIONS