സ്വഭാവദൂഷ്യം ചോദ്യം ചെയ്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി: മകൻ കുറ്റം സമ്മതിച്ചു

By Sooraj S.12 10 2018

imran-azhar

 

 

ന്യൂ ഡൽഹി: മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റം സമ്മതിച്ചു. പത്തൊമ്പതുകാരനായ സൂരജിനെയാണ് പോലീസ് പിടികൂടിയത്. ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ജിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സൂരജിന്റെ സ്വഭാവദൂഷ്യം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്ലസ് ടു പഠനം പാതിവഴിയിൽ ഉപേക്ഷിച്ച സൂരജിന്റെ ജീവിതശൈലി തികച്ചും വ്യത്യസ്തമായിരുന്നു. വീട്ടുകാരെ അനുസരിക്കനോ നേർവഴിയിൽ സഞ്ചരിക്കാനോ സ്വരാജ് തയ്യാറായിരുന്നില്ല. തന്നെ കുറിച്ചുള്ള കുറ്റങ്ങൾ വീട്ടുകാരോട് പറയുന്നത് തന്റെ സഹോദരിയാണെന്ന് സൂരജ് വിശ്വസിച്ചിരുന്നു. തുടർന്ന് സൂരജിന്റെ മനസ്സിൽ മാതാപിതാക്കളോടും സഹോദരിയോടുമുള്ള പക വർധിക്കാൻ തുടങ്ങി. തുടർന്ന് മിഥിലേഷ് വര്‍മ (48)യെയും, അമ്മ സിയ (38)യെയും, സഹോദരി സിയ (38)യെയും സൂരജ് ക്രൂരമായി കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തന്റെ വീട്ടിൽ അക്രമികൾ കയറി മോഷണം നടത്തുകയും വീട്ടുകാരെയും കൊല്ലുകയായിരുന്നുവെന്നും സൂരജ് പൊലീസിന് മൊഴി നൽകി. എന്നാൽ കൊലപാതകത്തിൽ ദുരൂഹത മനസിലാക്കിയ അന്വേഷണസംഘം സൂരജിനെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് സൂരജ് കൊലപാതകം നടത്തിയതായി കുറ്റസമ്മതം നടത്തിയത്. ഓണ്‍ലൈന്‍ വാര്‍ ഗെയിം ആയ പബ്ജിയിൽ അടിമയായിരുന്നു സൂരജെന്ന് അന്വേഷണസംഘം പറഞ്ഞു. സൂരജിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.