തിരഞ്ഞെടുപ്പിലെ വലിയ വിജയം രാജ്യത്ത് ഭീതി സൃഷ്ടിക്കാന്‍ രാജീവ് ഒരിക്കലും ഉപയോഗിച്ചിട്ടില്ല; സോണിയ ഗാന്ധി

By mathew.23 08 2019

imran-azhar

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ വലിയ വിജയം രാജ്യത്ത് ഭീതി സൃഷ്ടിക്കാന്‍ രാജീവ് ഗാന്ധി ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വലിയ വിജയമാണ് 1984ല്‍ രാജീവ് ഗാന്ധി നേടിയത്. എന്നാല്‍, ആ വിജയം ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്താനോ സ്ഥാപനങ്ങളെ തകര്‍ക്കാനോ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളെ അടിച്ചൊതുക്കുകയോ ജനാധിപത്യ പാരമ്പര്യത്തെ അപകടപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.

1989ല്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. അന്ന് ജനവിധിയെ വിനയപൂര്‍വം ഏറ്റുവാങ്ങുകയാണ് രാജീവ് ഗാന്ധി ചെയ്തത്. അന്ന് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടു പോലും അധികാരത്തില്‍ വരാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്നും അദ്ദേഹത്തിന്റെ ധാര്‍മികതയും സത്യസന്ധതയും അദ്ദേഹത്തെ അതിനനുവദിച്ചില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.

 

 

OTHER SECTIONS