തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കണം; സോണിയാ ഗാന്ധി

By mathew.12 09 2019

imran-azhar

 

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ തിരുത്തലിനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന അജണ്ടകള്‍ കോണ്‍ഗ്രസിന് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നാല്‍ മാത്രം പോരെന്നും തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കാനും നേതാക്കള്‍ക്ക് സാധിക്കണമെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പാര്‍ട്ടി ഏറെ മെച്ചപ്പെടാനുണ്ടെന്നും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാനമാണെന്നും സോണിയാ ഗാന്ധി നേതാക്കളെ ഓര്‍മ്മിപ്പിച്ചു.

സാമ്പത്തിക സ്ഥിതി വളരെ ഭീകരമായ അവസ്ഥയിലാണെന്നും നഷ്ടം പെരുകുകയാണെന്നും അവര്‍ പറഞ്ഞു. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും സോണിയ പറഞ്ഞു. ഏറ്റവും അപകടകരമായ രീതിയിലാണ് ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

മഹാത്മാഗാന്ധി, പട്ടേല്‍, അംബേദ്കര്‍ എന്നിവരുടെ സന്ദേശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

OTHER SECTIONS