പി.ചിദംബരത്തെ സന്ദര്‍ശിക്കാനൊരുങ്ങി സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും

By mathew.23 09 2019

imran-azhar

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും. തീഹാര്‍ ജയിലിലെത്തിയാണ് ഇരുവരും പി ചിദംബരത്തെ സന്ദര്‍ശിക്കുക. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുകയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ പി ചിദംബരം. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തീഹാര്‍ ജയിലിലാണ്.


74ക്കാരനായ മുന്‍ കേന്ദ്രമന്ത്രിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്. പി. ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും ജയിലിലെത്തുന്നത്.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. എയര്‍സെല്‍-മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

 

OTHER SECTIONS