സോണിയയും പ്രിയങ്കയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും

By priya.03 10 2022

imran-azhar

 

ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും.ഒക്ടോബര്‍ 6 ന് പദയാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ഇരുവരും കര്‍ണാടകയിലേക്ക് പോകും. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി സോണിയ പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ലായിരുന്നു.

 

കഴിഞ്ഞമാസം 30 നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിച്ചത്. ഗുണ്ടല്‍പേട്ടില്‍ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കാല്‍നടയാത്രയില്‍ പങ്കാളികളാവുന്നത്. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റര്‍ കാല്‍നടയായി രാഹുലും സംഘവും സഞ്ചരിക്കും.

 

 

OTHER SECTIONS