കോണ്‍ഗ്രസ് യോഗം; സോണിയയും രാഹുലും പങ്കെടുത്തില്ല

By mathew.10 08 2019

imran-azhar

 

ന്യൂഡല്‍ഹി: ഇടക്കാല ദേശീയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വിട്ടുനിന്നു. രാഹുലിന്റെ പിന്‍ഗാമിയെ കണ്ടെത്തുമ്പോള്‍ സംഘടനയ്ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിനാണ് ഇരുവരും വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചാണ് സോണിയ യോഗത്തില്‍ നിന്നു വിട്ടുനിന്നത്.

ഇടക്കാല പ്രസിഡന്റിനെ കണ്ടെത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉച്ചയ്ക്ക് ഒരു മണിയോടെ പിരിഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി ആരായാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചുള്ള ചര്‍ച്ച എഐസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങളുടെ നിലപാടറിഞ്ഞ ശേഷം രാത്രി എട്ടിനു വീണ്ടും പ്രവര്‍ത്തക സമിതി ചേരും. രാഹുലിന്റെ നിര്‍ദേശ പ്രകാരം മേഖലാ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. രാഹുലും സോണിയ ഗാന്ധിയും കമ്മിറ്റികളില്‍ അംഗങ്ങളാണ്.

തങ്ങളുടെ പേരുകളും മേഖല തിരിച്ചുള്ള സംഘങ്ങളില്‍ ഉണ്ടായത് തെറ്റാണെന്ന് സോണിയ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ വിശാലമായ ചര്‍ച്ച ആവശ്യമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കിഴക്കന്‍ മേഖലാ കമ്മിറ്റിയിലാണ് സോണിയ അംഗമായത്. രാഹുല്‍ പടിഞ്ഞാറന്‍ മേഖലാ കമ്മിറ്റിയിലും അംഗമാണ്.

 

OTHER SECTIONS