വിപണി കീഴടക്കാന്‍ ചാണക സോപ്പും യോഗി കുര്‍ത്തയും

By Anju N P.20 09 2018

imran-azhar

 

ഗോമൂത്രവും ചാണകവും അടങ്ങിയ രാസവസ്തുക്കള്‍ കലരാത്ത സോപ്പ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയായ ആമസോണില്‍ വില്‍പനയ്‌ക്കെത്തുന്നു. ചാണകത്തില്‍ നിന്നും ഗോ മൂത്രത്തില്‍ നിന്നും നിര്‍മ്മിച്ചെടുക്കുന്ന ഫേസ് പാക്കുകള്‍, സുഗന്ധദ്രവ്യങ്ങള്‍, സോപ്പുകള്‍, വാത രോഗത്തിന് ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്ന എണ്ണകള്‍, ടൂത്ത് പേസ്റ്റുകള്‍, ഷാമ്പൂ, എന്നിവയ്ക്കൊപ്പം മോദി, യോഗി കുര്‍ത്തകളും വില്‍പ്പനയ്ക്കുണ്ടാകും. ഉത്തര്‍പ്രദേശിലെ മഥുര ആസ്ഥാനമായി ആര്‍എസ്എസ് നടത്തുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനമാണ് സൗന്ദര്യവര്‍ധക വസ്തുക്കളും മരുന്നുകളും തുണിത്തരങ്ങളും ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്കെത്തിക്കുന്നത്.

 


സ്ഥാപനത്തിന്റെ തന്നെ ഗോശാലയില്‍നിന്ന് ശേഖരിച്ച ഗോമൂത്രവും ചാണകവുമാണ് ഇതിനായി ഉപയോഗിക്കുന്നത്.ഗോമൂത്രം പ്രധാന അസംസ്‌കൃത വസ്തുവായി ഉത്പാദിപ്പിക്കുന്ന കാമധേനു ശ്രേണിയിലുള്ള ഉത്പന്നങ്ങള്‍ അടുത്തമാസത്തോടെ ആമസോണില്‍ ലഭ്യമാകും. ഗോമൂത്രവും പെരുംജീരകവും അടങ്ങിയ 'കാമധേനു ആര്‍ക്' എന്ന ദഹനസഹായിക്കു പുറമേ കുരുമുളക്, നെല്ലിക്ക, തുളസി എന്നിവയടങ്ങിയ ഗന്‍വതി, അമിതവണ്ണം കുറയ്ക്കാനും പ്രമേഹം തടയാനുമുള്ള കാമധേനു മധുനാശക്ചുര്‍, സന്ധിവേദനയ്ക്ക് ശൂല്‍ഹാര്‍ എണ്ണ എന്നിവയാണു മറ്റുല്‍പന്നങ്ങള്‍.

 

യോഗി കുര്‍ത്തകളേക്കാള്‍ നീളം കൂടുതലാണ് മോദി കുര്‍ത്തകള്‍ക്ക്. കാവി നിറത്തില്‍ മാത്രമേ യോഗി കുര്‍ത്തകള്‍ ലഭ്യമാകുകയുള്ളു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ പിന്‍തുണയുമായി എത്തിയിരുന്നു.

 

OTHER SECTIONS