'സുശാന്തിന്റെ മാനേജര്‍ ദിഷ എന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നില്ല' ; ആരോപണം തള്ളി നടന്‍ സൂരജ് പഞ്ചോളി

By online desk .06 07 2020

imran-azhar

 


മുംബൈ; ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയനുമായി തനിക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് നടന്‍ സൂരജ് പഞ്ചോളി. ദിഷയെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും ഇതുവരെയും കണ്ടിട്ടില്ലെന്നും് സൂരജ് വ്യക്തമാക്കി്. സുശാന്തിന്റെ മരണശേഷമാണ് ദിഷയെ കുറിച്ച് താന്‍ അറിഞ്ഞതെന്നും സൂരജ് പഞ്ചോളി പറഞ്ഞു.

 

സുശാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജറായിരുന്ന ദിഷ കുറച്ചു നാള്‍ മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. ദിഷ ഗര്‍ഭിണിയായിരുന്നുവെന്നും സൂരജിന്റെ കുഞ്ഞായിരുന്നു അതെന്നുമാണ് വാര്‍ത്തകള്‍ പരന്നിരുന്നത്. ദിശ ഗര്‍ഭിണിയായിരുന്ന കാര്യം സുശാന്തിന് അറിയാമായിരുന്നുവെന്നും സുശാന്ത് ഇക്കാര്യം സൂരജിനെ അറിയിക്കാന്‍ ശ്രമിച്ചിരുന്നതായും വാര്‍ത്ത പ്രചരിച്ചു.

 

സൂരജ് പഞ്ചോളിയും സുശാന്തും തമ്മില്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നും നടന്‍ സല്‍മാന്‍ഖാന്‍ സൂരജിനെ സംരക്ഷിക്കുന്നതായും വാര്‍ത്ത്കള്‍ പരന്നിരുന്നു. ഇതോടെയാണ് ആരോപണങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് സൂരജ് പഞ്ചോളി രംഗത്ത്ു വന്നത്.

 

 

OTHER SECTIONS