ഒമിക്രോണ്‍ കണ്ടെത്തുന്നതിൽ യൂറോപ്പ് പരാജയപ്പെട്ടു; ദക്ഷിണാഫ്രിക്ക മെഡിക്കൽ അസോസിയേഷൻ ചെയർമാൻ

By vidya.29 11 2021

imran-azhar

 

ജൊഹാനസ്ബർഗ്: കോവിഡ് വകഭേദം കണ്ടെത്തുന്നതിൽ യൂറോപ്പ് പരാജയപ്പെട്ടു, ഞങ്ങൾ വിജയിച്ചു എന്ന് ദക്ഷിണാഫ്രിക്ക മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ആഞ്ജലീഖ് കുറ്റ്സി.


കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് 18 രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തിയതിനെതിരെയാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്.

 


കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദവുമായല്ല, ബീറ്റ വകഭേദവുമായാണ് പുതിയ വൈറസിന് സാമ്യമുള്ളത്. അതിനാലാണ് യൂറോപ്യൻ രാജ്യങ്ങൾ ഇക്കാര്യം തിരിച്ചറിയാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

യൂറോപ്യൻ രാജ്യങ്ങൾ വകഭേദം കണ്ടെത്താൻ പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരുടെ ജാഗ്രത അതു കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

 

പുതിയ വകഭേദം കടുത്തതല്ല. ഒന്നോ രണ്ടോ ദിവസം പേശിവേദനയും ക്ഷീണവും ചെറിയ ചുമയും അനുഭവപ്പെടും. ഇത്രയും ആശങ്ക പരത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

OTHER SECTIONS