റഷ്യൻ പേടകം അടിയന്തരമായി നിലത്തിറക്കി

By Sooraj S.11 10 2018

imran-azhar

 

 

മോസ്‌കോ: സാങ്കേതിക തകരാറുകൾ മൂലം റഷ്യ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച സോയുസ് റോക്കറ്റ് അടിയന്തരമായി നിലത്തിറക്കി. റോക്കറ്റിന്റെ ബൂസ്റ്ററിലുള്ള സാങ്കേതിക തകരാറാണ് അടിയന്തരമായി നിലത്തിറക്കാൻ കാരണം. പേടകത്തിനുള്ളിൽ റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഓവ്ചിനിൻ, യുഎസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാനുണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് റോസ്കോസ്മോസും നാസയും വ്യക്തമാക്കി. കസ്ഖ്സ്ഥാനിലാണ് റോക്കറ്റ് അടിയന്തരമായി നിലത്തിറക്കിയത്.

OTHER SECTIONS