എസ്.പി - ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു; മോദിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളെന്ന് മായാവതി

By anju.12 01 2019

imran-azhar


ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കമായി ഉത്തര്‍പ്രദേശിലെ എസ്.പി- ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് മായാവതി സഖ്യം പ്രഖ്യാപിച്ചത്. എസ്.പി.യും ബി.എസ്.പിയും 38 സീറ്റുകളില്‍ മത്സരിക്കും. സഖ്യ പ്രഖ്യാപനത്തിനിടെ മായാവതി ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മായാവതി ഉന്നയിച്ചത്. അമിത് ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

 

മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തിനെതിരെയാണ് പോരാട്ടമെന്നും മായാവതി വ്യക്തമാക്കി. രാജ്യ താല്‍പര്യം പരിഗണിച്ചാണ് സഖ്യമുണ്ടാക്കിയതെന്നും മായാവതി പറഞ്ഞു. ഇതേസമയം, ഈ സഖ്യത്തില്‍ കോണ്‍ഗ്രസ് ഭാഗമല്ലെന്നും മായാവതി വ്യക്തമാക്കി. 2019 പൊതുതെരഞ്ഞെടുപ്പില്‍ എസ്.പി- ബി.എസ്.പി സഖ്യം മത്സരിക്കുമെന്നും പ്രഖ്യാപനവേളയില്‍ മായാവതി പറഞ്ഞു.

 


അമേഠിയിലും റായ്ബറേലിയിലും സഖ്യത്തിന് സ്ഥാനാര്‍ത്ഥികളുണ്ടാവില്ല. ഈ സീറ്റുകള്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടിരിക്കുകയാണെന്ന് മായാവതി പ്രഖ്യാപിച്ചു.
വര്‍ഷങ്ങളായുള്ള ഇരുപാര്‍ട്ടികളുടെയും ഭിന്നിപ്പിനാണ് സഖ്യത്തിലൂടെ അന്ത്യമാകുന്നത്. 2014 ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ പുതുസഖ്യത്തിലൂടെ തുടച്ചു നീക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.

 

 

OTHER SECTIONS