ചൈ​ത്ര തെ​രേ​സ ജോൺ ഭീ​ക​ര​വി​രു​ദ്ധ സേ​ന മേ​ധാ​വി​

By Sooraj Surendran .23 07 2019

imran-azhar

 

 

തിരുവനന്തപുരം: 2015 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ എസ്പി ചൈത്ര തെരേസ ജോൺ ഭീകരവിരുദ്ധ സേന മേധാവിയായി ചുമതലയേൽക്കും. ഭീകര വിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് ചൈത്ര തെരേസ ജോൺ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തി വാർത്തകളിൽ നിറഞ്ഞ വനിതാ ഐപിഎസ് ഓഫീസറാണ് ചൈത്ര തെരേസ ജോൺ. സംഭവവുമായി ബന്ധപ്പെട്ട് ചൈത്രയെ സർക്കാർ സ്ഥലംമാറ്റിയിരുന്നു. വനിത ബറ്റാലിയന്‍റെ ചുമതല വഹിക്കുകയാണ് നിലവിൽ ചൈത്ര. ഉടൻ തന്നെ ചൈത്ര തെരേസ ജോൺ ഭീകരവിരുദ്ധ സേന മേധാവിയായി ചുമതലയേൽക്കും.

OTHER SECTIONS