ചോദ്യം ചെയ്യലിൽ സുപ്രധാന തെളിവുകൾ ലഭിച്ചെന്ന് എസ് പി; കുറ്റം സംശയാതീതമായി തെളിഞ്ഞു

By Sooraj S.21 09 2018

imran-azhar

 

 

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത് സംശയാതീതമായെന്ന് എസ് പി ഹരിശങ്കർ. ബിഷപ്പ് നിരത്തിയ കള്ളക്കഥകൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണുണ്ടായത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം മുതൽ ബിഷപ്പ് പറഞ്ഞിരുന്നത്. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നു എന്നാണ്. എന്നാൽ ചോദ്യം ചെയ്യൽ തുടർന്നപ്പോൾ ഈ വാദത്തിൽ പിടിച്ചുനിൽക്കാൻ ബിഷപ്പിന് സാധിച്ചില്ല. തുടർന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തതെന്നും ഹരിശങ്കർ എസ് പി വ്യക്തമാക്കി. ബിഷപ്പിനെ രാത്രിതന്നെ കോട്ടയം പൊലീസ് ക്ലബ്ബിലെത്തിക്കും. ഇവിടെ വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ തെളിവെടുപ്പും അന്വേഷണവും നടത്തും.

OTHER SECTIONS