ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് എസ് പി എസ്.ഹരിശങ്കർ

By Sooraj S.21 09 2018

imran-azhar

 

 

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയെ തുടർന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അറസ്റ്റ് നിഷേധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ. മാധ്യമങ്ങൾ ബിഷപ്പിനെ അറസ്റ്റ് ചെയ്തുവെന്ന് വാർത്തകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി ഹരിശങ്കറിന്റെ പ്രതികരണം. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞത്. ഐജി: വിജയ് സാക്കറെയുമായി ചർച്ച നടത്താൻ പോകുന്നതിനിടയിലാണ് ഹരിശങ്കറിന്റെ പ്രതികരണം.

 

ഇന്ന് ഉച്ചയോടെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തുവെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇന്ന് രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തിയിരുന്നു. അറസ്റ്റിനുള്ള അനുമതി ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ഉള്ളതിനാൽ അടുത്ത നടപടിയായി അറസ്റ്റിലേക്ക് കടക്കാൻ തയ്യാറായിത്.


ഇന്ന് ചോദ്യം ചെയ്യലിനായി ബിഷപ്പ് ഹോട്ടലില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ അറസ്റ്റിനെ പറ്റിയുള്ള സൂചനകൾ ബിഷപ്പിന്റെ കേന്ദ്രങ്ങളോട് പോലീസ് അറിയിച്ചിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും തമ്മിൽ കൂടുതൽ വ്യക്തത വരുത്താനായിരുന്നു കന്യാസ്ത്രീയുടെ മൊഴി അന്വേഷണ സംഘം വീണ്ടും എടുത്തത്.

OTHER SECTIONS