എസ്.പി ഏത്തമിടീച്ചവരില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളും

By online desk .30 03 2020

imran-azhar

 

 

കണ്ണൂര്‍: എസ്.പി യതീഷ് ചന്ദ്ര ഇന്നലെ ഏത്തമിടീച്ചവരില്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ചവരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ നിലനില്‍ക്കെ വീടിനു പുറത്തിറങ്ങിയവരെ ഇന്നലെയാണ് എസ്.പി ഏത്തമിടീച്ചത്. നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വന്നതാണെന്ന് പറഞ്ഞിട്ടും ഏത്തമിടീച്ചെന്ന് അഴീക്കല്‍ സ്വദേശി പറഞ്ഞതായാണ് വാര്‍ത്ത പുറത്തുവന്നത്.ശാരീരിക അവശത അറിയിച്ചിട്ടും നൂറ് തവണ ഏത്തമിടാന്‍ നിര്‍ബന്ധിച്ചതായി അഴീക്കല്‍ സ്വദേശി പറഞ്ഞു. ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയവരെ കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

 

OTHER SECTIONS