ബഹിരാകാശ രംഗത്തെ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനും പര്യവേഷണത്തിനും ഇന്ത്യാ - ദക്ഷിണാഫ്രിക്ക ധാരണാപത്രം

By കലാകൗമുദി ലേഖകൻ.12 Sep, 2018

imran-azhar

  

ന്യൂഡല്‍ഹി : സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ബഹിരാകാശത്തെ വിനിയോഗിക്കുന്നതിനും, പര്യവേഷണത്തിനും സഹകരിക്കുന്നതിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മനത്രിസഭാ യോഗം വിലയിരുത്തി. ജൂലൈ 26ന് ജോഹന്നാസ്ബര്‍ഗിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

 

പ്രധാന സവിശേഷതകള്‍:

 

ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ മേഖലകള്‍:

 

1. ഭൂമിയുടെവിദൂര നിരീക്ഷണം.


2. ഉപഗ്രഹ വാര്‍ത്താ വിനിമയവും ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണ്ണയവും.


3.ബഹിരാകാശ ശാസ്ത്രവും ഗ്രഹങ്ങളിലേയ്ക്കുള്ള ഗവേഷണ സഞ്ചാരവും.


4. ബഹിരാകാശയാനം, വിക്ഷേപിണികള്‍, ബഹിരാകാശ സംവിധാനങ്ങള്‍, ഭൗമതല സംവിധാനങ്ങള്‍ എന്നിവയുടെ വിനിയോഗം.


5. ഭൗമോപരിതല സാമഗ്രികളും സാങ്കേതികവിദ്യ ഉള്‍പ്പെടെ ബഹിരാകാശ സാങ്കേതിക വിദ്യയുടെ പ്രയോഗം.


6. ഇരു രാജ്യങ്ങളും നിശ്ചയിക്കുന്ന സഹകരണത്തിന്റെ മറ്റു മേഖലകള്‍.

 

 

ധാരണാപത്രപ്രകാരമുള്ള സഹകരണം താഴെപ്പറയുന്ന വിധമാണു നടപ്പാക്കുക:

 

 

1. പരസ്പര നേട്ടവും താല്‍പര്യവുമുള്ള സംയുക്ത ബഹിരാകാശ പദ്ധതികളുടെ ആസൂത്രണവും നടപ്പാക്കലും;


2. ബഹിരാകാശ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഭൗമ സ്റ്റേഷനുകളുടെസ്ഥാപനം, പ്രവര്‍ത്തിപ്പിക്കല്‍, അറ്റകുറ്റപ്പണികള്‍;


3. ഉപഗ്രഹ വിവരങ്ങള്‍, പരീക്ഷണ ഫലങ്ങള്‍, ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങള്‍ എന്നിവ പങ്കുവയ്ക്കല്‍;


4. സംയുക്ത ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍;


5. സഹകരണ പരിപാടികളില്‍ പങ്കെടുക്കാന്‍ നിയുക്തരായ സാങ്കേതിക വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും കൈമാറ്റം;


6. പ്രത്യേക ഉദ്ദേശ്യങ്ങള്‍ക്കു വേണ്ടി ബഹിരാകാശ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ബഹിരാകാശ പ്രയോഗങ്ങളിലും ശേഷി കെട്ടിപ്പടുക്കല്‍;


7. സംയുക്ത ശില്‍പ്പശാലകള്‍, സമ്മേളനങ്ങള്‍, ശാസ്ത്ര യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കലും;


8. കക്ഷികള്‍ക്കിടയിലെ പരസ്പര സമ്മതത്തോടെ സഹകരണത്തിന്റെ കൂടുതല്‍ രീതികള്‍ രേഖാമൂലം തയ്യാറാക്കല്‍.

 

 

നേട്ടങ്ങള്‍:

 

ഈ ധാരണാപത്രം ഒപ്പുവച്ചതു കൊണ്ട് ബഹികാരാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെവിദൂര നിരീക്ഷണം ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയും പ്രയോഗങ്ങളും, ഉപഗ്രഹ ആശയ വിനിമയവും ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണ്ണയവും, ബഹിരാകാശ ശാസ്ത്രവും ഗ്രഹവിഷയകമായ ഗവേഷണ സഞ്ചാരവും, ബഹിരാകാശയാനത്തിന്റെയും ബഹിരാകാശ സംവിധാനങ്ങളുടെയും ഭൗമതല സംവിധാനങ്ങളുടെയും ഉപയോഗം; ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോഗം എന്നിവയില്‍ ഇന്ത്യയും, ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സഹകരണം ഉറപ്പാക്കാന്‍ കഴിയും.

 

 

 

OTHER SECTIONS