സ്‌പേസ് വീക്ക്: ക്വിസ്, ചിത്രരചനാ മത്സരം

By online desk.22 09 2019

imran-azhar

 

തിരുവനന്തപുരം: ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒ ഒക്‌ടോബര്‍ നാലു മുതല്‍ 10 വരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍ നടത്തുന്നു. ഒക്‌ടോബര്‍ അഞ്ചിന് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്റര്‍സ്‌കൂള്‍ ക്വിസ് മത്സരം. യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഖിലകേരള ചിത്രരചനാ മത്സരം ആറിന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടത്തും.

ഇതിനു പുറമെ വി എസ് എസ് സി ശാസ്ത്രജ്ഞര്‍ സ്‌കൂളുകളുടെ ക്ഷണം സ്വീകരിച്ച് പ്രഭാഷണം നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിഎസ്എസ്‌സി സന്ദര്‍ശിക്കാനും റോക്കറ്റ് വിക്ഷേപണം കാണാനും ഒമ്പതിന് അവസരമുണ്ട്. അന്നും പത്തിനും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സ്‌പേസ് മ്യൂസിയം കാണാനും സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷിയാകാനും അവസരമുണ്ട്.

ക്വിസ്, ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ശാസ്ത്രജ്ഞരെ സ്‌കൂളുകളിലേക്ക് ക്ഷണിക്കുന്നതിനും വി.എസ്.എസ്.സി സന്ദര്‍ശിക്കുന്നതിനും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0471- 2564949, 2564271, 2564292.

 

OTHER SECTIONS