ചരിത്രം തിരുത്തി സ്പെയ്സ് എക്‌സ് പേടകം; ബഹിരാകാശ ടൂറിസത്തിൽ ഇലോൺ മസ്കിന്റെ മാസ് എൻട്രി

By Vidyalekshmi.16 09 2021

imran-azhar

 

ഫ്ളോറിഡ:ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്‌പെയ്‌സ് എക്‌സ് പേടകം.ബഹിരാകാശ ടൂറിസം എന്ന അധികമാരും സാധ്യത കൽപ്പിക്കാതിരുന്ന മേഖലയിൽ ഒന്നാമതെത്തിയ ദൗത്യം.നാല് പേരുമായിട്ടാണ് സ്പെയ്‌സ് എക്‌സ് പേടകം നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്. നാലു ബഹിരാകാശ വിദഗ്ധരല്ലാത്ത സ്‌പേസ് ടൂറിസ്റ്റുകൾ ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ബഹിരാകാശത്തേക്കു പറന്നു.ഇതിൽ ബഹിരാകാശ വിദഗ്ദ്ധർ ആരുമില്ല.

 

എലൺ മസ്‌കിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമാണ് ഈ ദൗത്യം.ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ബഹിരാകാശത്തേക്കു പറന്നു.രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമടങ്ങിയതാണ് യാത്രാസംഘം.മിഷനിലെ നാല് അംഗങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചേർന്നിരിക്കുന്നു.മൂന്ന് ദിവസം ഇവർ ഭൂമിയെ വലം വയ്ക്കും.സംഭവിക്കാൻ സാധ്യതയില്ലാതിരുന്നതിനെ വിജയിപ്പിച്ച് മസ്‌ക് കാട്ടിയത് ചരിത്രത്തിലെ കൗതുകമാണ്.

 


ഇന്റർനെറ്റ് കൊമേഴ്‌സ് കമ്പനിയുടെ ജാരദ് ഐസക്മാൻ നേതൃത്വം നൽകുന്ന സംഘത്തിൽ ഒരു ഭൗമശാസ്ത്രജ്ഞനും കാൻസർ രോഗിയായിരുന്ന ആരോഗ്യപ്രവർത്തകയും എയറോസ്‌പേയ്‌സ് ഡേറ്റ എൻജിനീയറുമാണ് ഉള്ളത്.സ്പേസ്‌എക്സിന്റെ ആദ്യ ഔദ്യോഗിക ബഹിരാകാശ ടൂറിസം ദൗത്യത്തി‍ൽ ഇലോൺ മസ്ക് പോകുന്നില്ല.ഷിഫ്റ്റ് ഫോർ പേയ്മെന്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജാറെദ് ഐസക്മാനാണു യാത്രക്കാരിലെ പ്രധാനി.200 മില്യൺ ഡോളറാണ് യാത്രക്കായി വിനോദ സഞ്ചാരികൾ മുടക്കിയത്.

 

 

OTHER SECTIONS