എം.വി ജയരാജനെ പരിശോധിക്കാൻ വിദ​ഗ്ധ സംഘം

By sisira.25 01 2021

imran-azhar

 

 

പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ പരിശോധിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തി.

 

ക്രിട്ടിക്കൽ കെയർ വിദഗ്ധരായ ഡോ. അനിൽ സത്യദാസ്, ഡോ. സന്തോഷ് കുമാർ എന്നിവരാണ് എത്തിയത്‌. എം. വി ജയരാജനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

 

എം. വി ജയരാജന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതിനാൽ സി പാപ്പ് വെന്റിലേറ്ററിൻ്റെ സഹായം തേടിയിരുന്നു. കൂടാതെ ജയരാജന് കടുത്ത പ്രമേഹവും രക്തസമ്മർദവുമുണ്ട്.

OTHER SECTIONS