എസ്.എസ്.എല്‍.സി ബുക്കില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രത്യേക കോളം

By Abhirami Sajikumar.19 Mar, 2018

imran-azhar

 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാനായി സര്‍ക്കാര്‍ ഉത്തരവിറക്കി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പേരും ലിംഗവും മാറ്റിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്.

ആണ്‍, പെണ്‍, എന്നതിന് പുറമേ ട്രാന്‍സ്ജെന്‍ഡര്‍ എന്ന കോളം കൂടി സ്കൂള്‍ രേഖകളിലൂം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാനും വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി.