തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ നാളെ മുതല്‍ സ്‌പെഷല്‍ ട്രെയിന്‍

By Online Desk.31 05 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ഇരുദിശയിലേക്കും നാളെ മുതല്‍ എല്ലാദിവസവും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തു നിന്നും എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിന്‍ നാളെ മുതല്‍ ജൂണ്‍ ഒമ്പതു വരെ രാവിലെ 7.45 നു തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 12.30 ന് എറണാകുളത്ത് എത്തിച്ചേരും. ജൂണ്‍ 10 മുതല്‍ ഈ ട്രെയിന്‍ രാവിലെ 5.15 നായിരിക്കും പുറപ്പെടുക. 9.45 ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം ജംഗ്ഷന്‍- തിരുവനന്തപുരം ട്രെയിന്‍ എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് 5.30 നു തിരുവനന്തപുരത്ത് എത്തിച്ചേരും. ഇരു ട്രെയിനുകള്‍ക്കും കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.

 

OTHER SECTIONS