കണ്ടാൽ ഗൗരവക്കാരായി തോന്നും; ജപ്പാനിൽ സ്ത്രീകൾക്ക് കണ്ണട വിലക്ക്

By Chithra.11 11 2019

imran-azhar

 

ജോലി ചെയ്യുന്ന സമയത്ത് സ്ത്രീകൾ കണ്ണാടി വെയ്ക്കുന്നതിനെതിരെ ജപ്പാനിലെ കമ്പനികൾ. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്.

 

കണ്ണട വെച്ചാൽ സ്ത്രീകൾ ഗൗരവക്കാരായി തോന്നുമെന്നും ആകർഷകത്വം കുറയ്ക്കുമെന്നും കാണിച്ചാണ് കമ്പനികൾ സ്ത്രീകൾ കണ്ണട വെയ്ക്കുന്നതിനെതിരെ നിരത്തുന്ന വാദങ്ങൾ. കാഴ്ചയ്ക്ക് പ്രശ്നമുള്ളവർ കോൺടാക്ട് ലെൻസ് ധരിക്കണമെന്നും കമ്പനികൾ പറയുന്നു.

 

ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും റിസപ്‌ഷനിസ്റ്റായി ജോലി ചെയ്യുന്ന സ്ത്രീകളും സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോടുമാണ് കമ്പനികൾ ആദ്യ ഘട്ടത്തിൽ കണ്ണാടി പാടില്ല എന്ന വ്യവസ്ഥ അവതരിപ്പിച്ചിരിക്കുന്നത്.

OTHER SECTIONS