ജെറ്റ് എയർവേയ്സിലെ ജീവനക്കാർക്ക് സ്‌പൈസ് ജെറ്റ് ജോലി നൽകി

By Sooraj Surendran .20 04 2019

imran-azhar

 

 

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ താത്കാലികമായി സർവീസുകൾ നിർത്തിയതിനാൽ ജെറ്റ് എയർവേസിലെ ജീവനക്കാർക്ക് സ്‌പൈസ് ജെറ്റ് വിമാനക്കമ്പിനി ജോലി നൽകി. 100 പൈലറ്റുമാരെയും 200 കാബിന്‍ ക്രൂ ജീവനക്കാരെയും 200 ടെക്നിക്കല്‍, എയര്‍പോര്‍ട്ട് സ്റ്റാഫ് ജീവനക്കാരുൾപ്പെടെ ജെറ്റ് എയർവേയ്സിലെ 500 ജീവനക്കാർക്കാണ് സ്‌പൈസ് ജെറ്റ് ജോലി നൽകിയത്. അതേസമയം ജെറ്റ് എയർവെയ്സിൽ നിന്നും 150 ജീവനക്കാർക്ക് ജോലി നൽകിയതായി എയർ ഇന്ത്യയും അറിയിച്ചു. ജെറ്റ് എയർവേയ്‌സിന്റെ അഞ്ചു വിമാനങ്ങള്‍ ഏറ്റെടുക്കാൻ തയ്യാറാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇരുപതിനായിരത്തോളം ജീവനക്കാരാണ് ജെറ്റ് എയര്‍വേയ്‌സിലുണ്ടായിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റ് എയർവേയ്‌സിനെ തകർത്തത്. ബുദ്ധിമുട്ട് തുടങ്ങിയതോടെ നൂറോളം വിമാനങ്ങള്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

OTHER SECTIONS