കൂറ്റൻ കെട്ടിടത്തിന് മുകളിൽ കാമുകിക്ക് സാഹസികമായി ചുംബനം നൽകിയ കാമുകൻ അറസ്റ്റിൽ

By Sooraj Surendran.23 05 2020

imran-azhar

 

 

ടെഹ്‌റാൻ: കാമുകിക്ക് കൂറ്റൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും സാഹസികമായി ചുംബനം നൽകിയ ഇറാനിയന്‍ പാര്‍ക്കൗര്‍ താരമായ കാമുകനെ അറസ്റ്റ് ചെയ്തു. അലി റേസ ജലപാഗിയെയും കാമുകിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാഹസികമായ ചുംബന രംഗം സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സൈബർ പോലീസാണ് കേസെടുത്ത്. അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങൾ ഇതിന് മുൻപും നടന്നിട്ടുണ്ടെന്നും, പോലീസിന്റേത് പ്രതികാര നടപടിയാണെന്നും അലി റേസയുടെ സുഹൃത്തുക്കൾ ആരോപിച്ചു. തന്റെ പിതാവിനെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് അലി റേസ പോലീസിനെതിരെ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. ഇതേ തുടർന്നാണ് പോലീസ് നടപടിയെന്നും ആരോപണമുണ്ട്.

 

OTHER SECTIONS