'രണ്ട് അധ്യാപകർ എന്നെ മാനസികമായി പീഡിപ്പിക്കുന്നു, ഞാൻ പോകുന്നു'; കായികാധ്യാപിക ആശയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

By Chithra.22 08 2019

imran-azhar

 

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ കായികാധ്യാപിക ആശാ എൽ. സ്റ്റീഫൻ ട്രെയിൻ തട്ടി മരിച്ചത് ആത്മഹത്യാ ശ്രമം തന്നെയാന്നെന്ന് തെളിയിച്ച് ആശയുടെ ആത്മഹത്യാക്കുറിപ്പ്.

 

ആശയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ കത്തിലാണ് കോളേജിലെ രണ്ട് അധ്യാപകരെ എടുത്തുപറഞ്ഞുകൊണ്ടുള്ള കത്ത് കിട്ടിയത്. രണ്ട് അധ്യാപകർ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അതിനാൽ താൻ പോകുന്നുവെന്നും കത്തിൽ പറഞ്ഞിരുന്നതായി സി.ഐ. ജെ.പ്രദീപ് പറഞ്ഞു.

 

ചൊവ്വാഴ്ച വൈകിട്ട് 3.15ന് നെയ്യാറ്റിൻകര ഇരുമ്പിൽ റെയിവേ സ്റ്റേഷനടുത്തുള്ള അറക്കുന്ന് റോഡിന് സമീപമാണ് അപകടം നടന്നത്. തിങ്കളാഴ്ച കോളേജിൽ നടന്ന സ്പോട് അഡ്മിഷനിൽ ആശ പങ്കെടുത്തിരുന്നുവെന്ന് മറ്റ് അധ്യാപകർ പറഞ്ഞിരുന്നു.

 

മാനസികമായി ആശയെ പീഡിപ്പിച്ചിരുന്ന രണ്ട് അധ്യാപകരുടെ പേരുകളും കുറിപ്പിലുണ്ട്.

 

OTHER SECTIONS