സർക്കാർ നിയമനം കാത്ത് 248 കായികതാരങ്ങൾ

By Chithra.11 07 2019

imran-azhar

 

തിരുവനന്തപുരം: സർക്കാർ ജോലിക്കായി കാത്തിരിക്കുന്നത് 248 കായികതാരങ്ങൾ. ഒൻപത് വർഷമായാണ് കായിക താരങ്ങൾ സർക്കാർ ജോലിക്കായി കാത്തിരിക്കുന്നത്.

 

നിയമന നടപടികൾ സ്പോർട്സ് ക്വാട്ട വഴി രണ്ടാമതും ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും തുടർനടപടിയൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

 

അവഗണന നേരിടുന്ന കായികതാരങ്ങൾ കായിക മന്ത്രി ഇ പി ജയരാജന് നിവേദനം നൽകിയിട്ടുണ്ടെന്ന് താരങ്ങൾ പറഞ്ഞു.

 

വർഷത്തിൽ 50 കായികതാരങ്ങളെയാണ് സർക്കാർ ജോലിക് പരിഗണിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കായികതാരങ്ങളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് തന്നെ സർക്കാർ ഫയലിന്റെ ചുവപ്പ് നടയിൽ നിന്ന് രക്ഷനേടുമെന്നാണ് കായികതാരങ്ങളുടെ പ്രതീക്ഷ.